കെ. സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ എക്സ് അക്കൗണ്ട്(മുന്പ് ട്വിറ്റർ) ഹാക്ക് ചെയ്തു. @Su dhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.സുധാകരൻ എന്ന പേരും പ്രൊഫൈൽ ചിത്രവും അജ്ഞാതർ മാറ്റിയെങ്കിലും @Su dhakaran INC എന്ന അഡ്രസ് മാറ്റാൻ ഹാക്കർമാർക്കു സാധിച്ചിട്ടില്ല.