മാധ്യമങ്ങളുടെ നിലപാട് കേരളത്തിന് അപമാനം: ടി.പി. രാമകൃഷ്ണൻ
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരിതബാധിതർക്കു ലഭിക്കാനിടയുള്ള കേന്ദ്ര സഹായംപോലും തകർക്കുന്നവിധം വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
അടിയന്തര കേന്ദ്ര സഹായം തേടി കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തെ ദുരന്തമേഖലയിൽ ചെലവഴിച്ച തുകയാണെന്നു കള്ളക്കഥ പ്രചരിപ്പിക്കുകയാണു ചില ദൃശ്യമാധ്യമങ്ങൾ ചെയ്തിരിക്കുന്നത്. വാർത്ത വന്ന ഉടനെ ഇതു സംബന്ധിച്ച യാഥാർഥ്യം പുറത്തുവരികയും ചെയ്തു. രാമകൃഷ്ണൻ പറഞ്ഞു.