സൈക്കിള്‍ യാത്രികന് തുണയായി നവ്യനായര്‍
Wednesday, September 18, 2024 1:57 AM IST
ആലപ്പുഴ: ലോറിയിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനു നടി നവ്യ നായരും കുടുംബവും തുണയായി. ചേർത്തലയ്ക്കടുത്ത് പട്ടണക്കാട് ദേശീയപാതാ നിർമാണം നടക്കുന്നിടത്തായിരുന്നു സംഭവം.
പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളിലിടിച്ച ലോറി നിര്‍ത്താതെ പോകുകയായിരുന്നു. നവ്യനായർ ലോറി പിന്തുടര്ന്ന് പിടിച്ചു. തുടര്‍ന്ന് അപകടവിവരം പോലീസിലും അറിയിച്ച് സൈക്കിൾ യാത്രികന് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.
ഹൈവേ പോലീസും പട്ടണക്കാട്എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ.എ. സജയന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്. ലോറി പോലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.