കോർപറേഷനുകളിൽ ഏഴു വാർഡുകളും മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും ഉയരും. യഥാക്രമം 8200, 7600 രൂപ വീതമാണ് അംഗങ്ങളുടെ ഓണറേറിയം. ത്രിതല പഞ്ചായത്തുകൾക്ക് പിന്നാലെ മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വാർഡുകളുടെ എണ്ണം കൂടി പുനർനിർണയിച്ചു സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് ചിത്രം വ്യക്തമായത്. സംസ്ഥാനത്ത് 2025 ഒക്ടോബർ-നവംബറിലായാണ് തദ്ദേശ തെരഞ്ഞെടുപ്പു നടക്കുക.
പുതുതായി വരുന്ന 1712 ജനപ്രതിനിധികളിൽ പകുതിയിലേറെയും വനിതകളായിരിക്കും. വാർഡ് പുനർവിഭജന പട്ടിക വന്നതോടെ ഇനി അതിർത്തിനിർണയ ചർച്ചകളിലേക്ക് കടക്കേണ്ടതുണ്ട്. അതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.
വാർഡുകളുടെ അതിർത്തികൾ പുനർ നിർണയിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി.
തദ്ദേശ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേരു നൽകും. അതോടൊപ്പം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികളും കേൾക്കുന്ന നടപടികളും തുടരും.