ചൊക്രമുടിയിലെ അനധികൃത നിര്‍മാണം നിര്‍ത്തണമെന്ന് ഹൈക്കോടതി
ചൊക്രമുടിയിലെ അനധികൃത നിര്‍മാണം നിര്‍ത്തണമെന്ന് ഹൈക്കോടതി
Saturday, September 14, 2024 2:22 AM IST
കൊ​​ച്ചി: ഇ​​ടു​​ക്കി ബൈ​​സ​​ണ്‍വാ​​ലി ചൊ​​ക്ര​​മു​​ടി​​യി​​ലെ അ​​ന​​ധി​​കൃ​​ത നി​​ര്‍മാ​​ണം നി​​ര്‍ത്തി​​വ​​യ്ക്കാ​​ന്‍ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി റി​​പ്പോ​​ര്‍ട്ട് പ്ര​​കാ​​രം ഉ​​രു​​ള്‍പൊ​​ട്ട​​ല്‍ മേ​​ഖ​​ല​​യി​​ല്‍വ​​രു​​ന്ന പ്ര​​ദേ​​ശ​​മാ​​ണി​​തെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ജ​​സ്റ്റീ​​സ് അ​​നി​​ല്‍ കെ. ​​ന​​രേ​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് പി.​​ജി. അ​​ജി​​ത്കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ക്ക് നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​ത്.

നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കാ​​യി പ​​രി​​സ്ഥി​​തി മേ​​ഖ​​ല​​യാ​​യ ചൊ​​ക്ര​​മു​​ടി മ​​ല ഇ​​ടി​​ച്ചു നി​​ര​​ത്തു​​ക​​യാ​​ണെ​​ന്നും ഇ​​തു ത​​ട​​യാ​​ന്‍ ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യം തേ​​ടാ​​മെ​​ന്നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. മൂ​​ന്നാ​​ര്‍ മേ​​ഖ​​ല​​യി​​ലെ കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വ​​ണ്‍ എ​​ര്‍ത്ത് വ​​ണ്‍ ലൈ​​ഫ് സം​​ഘ​​ട​​ന ഫ​​യ​​ല്‍ ചെ​​യ്തി​​രി​​ക്കു​​ന്ന ഹ​​ര്‍ജി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്.


അ​​തേ​​സ​​മ​​യം ചൊ​​ക്ര​​മു​​ടി​​യി​​ല്‍ അ​​സൂത്രി​​ത ഭൂ​​മി കൊ​​ള്ള​​യാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് കാ​​ട്ടി ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശ​​ത്തെ തു​​ട​​ര്‍ന്ന് ഐ​​ജി കെ. ​​സേ​​തു​​രാ​​മ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ രൂ​​പവത്​​ക​​രി​​ച്ച പ്ര​​ത്യേ​​ക സം​​ഘം സ​​ര്‍ക്കാ​​രി​​ന് റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.