മ​റ്റ​ക്ക​ര: മ​ക​ളെ ജോ​ലി​ക്ക് വി​ടാ​നാ​യി പോ​കു​ന്ന​തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​താ​വി​ന് ദാ​രു​ണാ​ന്ത്യം. അ​രു​വി​ക്കു​ഴി വ​രി​ക്ക​മാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ ജ​യിം​സാ​ണ് (55) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​മ​ഞ്ഞാ​മ​റ്റം - മ​ണ​ൽ റോ​ഡി​ൽ ര​ണ്ടു​വ​ഴി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ മെ​റി​നെ (24) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൂ​ഞ്ഞാ​ർ അ​ടി​വാ​രം വാ​ഴ​യി​ൽ എ​ൽ​സ​മ്മ സെ​ബാ​സ്‌​റ്റ്യ​നാ​ണ് ഭാ​ര്യ. മ​റ്റു മ​ക്ക​ൾ: മെ​ൽ​വി​ൻ, മാ​ഗി.