മാർച്ചിൽ ജയിലിൽ നിന്നിറങ്ങിയ പ്രതികൾ ഒരുമിച്ചു താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.
മണ്ണൂരിലെ വീട്ടിൽനിന്നു മോഷ്ടിച്ച നവരത്ന മോതിരം എറണാകുളത്താണു വിറ്റത്. കോഴിക്കോട്, വയനാട്, തൃശൂർ എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി അന്പതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് സാബു.
2001ൽ കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
എഎസ്പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ ടി.എസ്. സനീഷ്, ജെ.സജി, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, വർഗീസ് വേണാട്ട് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.