നറുനെയ് വില്‍പ്പന നിരോധിച്ചു
Wednesday, September 11, 2024 1:47 AM IST
കോട്ടയം: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ തിരുവനന്തപുരം അമ്പൂരി കുടപ്പനമൂട് പ്രവര്‍ത്തിക്കുന്ന ചോയ്സ് ഹെര്‍ബല്‍സ് എന്ന സ്ഥാപനം ഉത്പാദിപ്പിക്കുന്ന നറുനെയ് ഗുണ നിലവാരം കുറഞ്ഞതായി കണ്ടെത്തി.
ഇതിന്റെ സംഭരണവും വിതരണവും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. ഇതേ സ്ഥാപനം ചോയ്സ്, മേന്മ, എസ്ആര്‍എസ് എന്നീ ബ്രാന്‍ഡുകളില്‍ ഉത്പാദിപ്പിക്കുന്ന നറുനെയ് ഭക്ഷ്യ വ്യാപാരസ്ഥാപനങ്ങളില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി.ആര്. രണ്‍ദീപ് അറിയിച്ചു.