കെഎച്ച്ആര്‍എ സുരക്ഷാ സഹായധന വിതരണം
Wednesday, September 11, 2024 1:47 AM IST
കൊച്ചി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി ആരംഭിച്ച കെഎച്ച്ആര്‍എ സുരക്ഷാപദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായധന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
എറണാകുളം കെഎച്ച്ആര്‍എ ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.ടി.ജെ. വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാള്, രക്ഷാധികാരി ജി.സുധീഷ്കുമാര്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഫ്, വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍, കെഎച്ച്ആര്‍എ സുരക്ഷാ കമ്മിറ്റി ചെയര്മാന് വി.ടി. ഹരിഹരന്, എറണാകുളം ജില്ലാപ്രസിഡന്റ് ടി.ജെ. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.