കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Wednesday, September 11, 2024 1:47 AM IST
പൊൻകുന്നം: പൊൻകുന്നം പഴയചന്ത ഭാഗത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊൻകുന്നം തോണിപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവൻ (42) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30ന് അമ്പിളിയെയും ഒപ്പമുണ്ടായിരുന്ന മകൾ നിളയെയും കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ അമ്പിളി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്നു പോകുകയായിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തിയതിനു ശേഷം കാർ മറിഞ്ഞു. ഉരുളികുന്നം വരമ്പനാനിക്കൽ കുടുംബാംഗമാണ് അമ്പിളി. സംസ്കാരം ഉരുളികുന്നത്തെ വീട്ടുവളപ്പിൽ നടത്തി.