സുറിയാനി പണ്ഡിതനായ ഫാ. ഇമ്മാനുവല്‍ തെള്ളിക്കു പുരസ്കാരം
സുറിയാനി പണ്ഡിതനായ ഫാ. ഇമ്മാനുവല്‍ തെള്ളിക്കു പുരസ്കാരം
Thursday, January 30, 2014 10:54 PM IST
ഫാ. തോമസ് കൂനമ്മാക്കല്‍

ആദിമ നൂറ്റാണ്ടു മുതല്‍ കേരളത്തിലെ നസ്രാണിസമൂഹം ഉപയോഗിച്ചു വന്നിരുന്നതാണു സുറിയാനി ഭാഷ. എന്നാല്‍, ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലെ നസ്രാണികള്‍ പ്രാദേശികഭാഷയ്ക്ക് ഊന്നല്‍കൊടുത്തു സുറിയാനി ഉപയോഗത്തെ പരിമിതമാക്കി. തന്മൂലം സുറിയാനി പഠനം തീരെ അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണു സുറിയാനി പണ്ഡിതനായ ഫാ. ഇമ്മാനുവല്‍ തെള്ളിയുടെ നാമം കൂടുതല്‍ ആദരണീയമാകുന്നത്. പൂഞ്ഞാറില്‍ തെള്ളിയില്‍ ചാക്കോ - ഏലിയാമ്മ ദമ്പതികളുടെ മകനായ ഇമ്മാനു വല്‍ 1925 ഫെബ്രുവരി അഞ്ചിനു ജനിച്ചു. പൂഞ്ഞാറിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം മാന്നാനത്തു പഠിച്ചു. 1942-43 ല്‍ ഇഎസ്എല്‍സി പാസായി; സന്യാസപരിശീലനവും നടന്നുപോന്നു. ലത്തീന്‍, സുറിയാനി ഭാഷകളും ലോകചരിത്രവും ഇഷ്ടവിഷയങ്ങളായിരുന്നു. ചെത്തിപ്പുഴയില്‍ പഠിച്ചകാലത്ത് അവിടെ അധ്യാപകനായിരുന്ന പ്ളാസിഡച്ചന്റെ സ്വാധീനം ജീവിതത്തിലുടനീളം കാണാം. കനീഷ്യസച്ചനാണു മറ്റൊരു ഗുരു. 1953 ഡിസംബര്‍ എട്ടിനു മംഗലപ്പുഴ സെമിനാരിയില്‍വച്ചു കര്‍ദിനാള്‍ എവുഗേന്‍ ടിസറാങ്ങില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു.

1954-64 കാലഘട്ടത്തില്‍ മാന്നാനത്തും 1964-67ല്‍ ബാഗ്ദാദിലും 1967-ല്‍ മടങ്ങിവന്നു വീണ്ടും മാന്നാനത്തും മുത്തോലി, കോഴിക്കോട് ദേവഗിരി കോളജ്, മേരിക്കുന്ന് മൈനര്‍ സെമിനാരി, വേനപ്പാറ, കോട്ടയത്തു സീരി എന്നിവിടങ്ങളിലും സുറിയാനി പഠിപ്പിച്ചു. 1961ല്‍ അദ്ദേഹം പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സീറോ - കല്‍ദായിക് കലണ്ടര്‍ കേരള, കോഴിക്കോട്, കോട്ടയം എംജി യൂണിവേഴ്സിറ്റികളില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുറിയാനിയുടെ ടെക്സ്റ് ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചവതന്നെ. ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമഫലമായ ട്യൃശമര ഋിഴഹശവെ ങമഹമ്യമഹമാ ഘലഃശരീി ആണ് അദ്ദേഹത്തിന്റെ ഏറ്റവും കാതലായ സംഭാവന. ആഗോളതലത്തില്‍ സുറിയാനി പണ്ഡിതന്മാര്‍ മുക്തകണ്ഠം പ്രശംസിച്ച കൃതിയാണത്. ജ. ആലറഷമി എഡിറ്റുചെയ്ത ഇവമഹറലമി ആൃല് ശമ്യൃ (മൂന്നു വാല്യങ്ങള്‍) യുടെ ഇംഗ്ളീഷ് തര്‍ജമയാണു മറ്റൊരു പ്രശസ്ത സംഭാവന. സീറോ മല ബാര്‍ സഭ ആവശ്യപ്പെട്ടിട്ടാണ് അതു തര്‍ജമ ചെയ്തതെങ്കിലും നാളിതുവരെ പ്രസിദ്ധീകൃതമായിട്ടില്ല. നാലഞ്ചു പതിറ്റാണ്ടുകളായി സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി തര്‍ജമരംഗത്തെ സേവനങ്ങള്‍ അതുല്യമാണ്. ആ രംഗത്ത് തെള്ളിയിലച്ചനു പകരംനില്‍ക്കാന്‍ മറ്റാര്‍ക്കുമാവില്ല എന്നുറപ്പാണ്.


1989 മുതല്‍ 1994 വരെ അമേരിക്കയില്‍ ബ്രൂക്ക്ലിനില്‍ സേവനംചെയ്യുന്ന കാലത്ത് ഏഴു തവണ ഇംഗ്ളീഷ് കവിതാമത്സരത്തില്‍ അവാര്‍ഡുകളും ബഹുമതിപത്രങ്ങളും നേടിയിട്ടുണ്ട്.

ഇംഗ്ളീഷില്‍ ഏതാനും കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. സുറിയാനിയുടെ ഇംഗ്ളീഷിലുള്ള ലഘു വ്യാകരണമാണു മറ്റൊരു കൃതി. മുത്തുമാല, ബൈബിള്‍ ഗായകന്‍, അടുക്കളക്കാരി, കാലത്തിന്റെ കാല്പാടുകള്‍ എന്നിവയാണു പ്രകാശിതങ്ങളായ ഖണ്ഡകാവ്യങ്ങള്‍. കത്തുകളും അവയ്ക്കുള്ള മറുപടികളും കവിതകളായി ചെറുപ്പംമുതല്‍ എഴുതുന്ന അദ്ദേഹത്തിന്റെ നൂറുകണക്കിനു കവിതകളും ഇനിയും അച്ചടിമഷി പുരണ്ടിട്ടില്ല! വിവിധ ലോക സുറിയാനി സമ്മേളനങ്ങളില്‍ വായിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണലേഖനങ്ങളും പഠനങ്ങളുമാണു മറ്റൊരിനം.

ഇന്ത്യയില്‍ സുറിയാനിയില്‍ എംഎയും പിഎച്ച്ഡിയും നല്‍കാന്‍ എംജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ സ്ഥാപിതമായിരിക്കുന്ന ഒരേയൊരു സ്ഥാപനമാണു കോട്ടയം ബേക്കര്‍ ഹില്ലിലുള്ള സീരി (ടഋഋഞക). തിരുവല്ല മലങ്കര കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള ആ സ്ഥാപനത്തില്‍ ജാതി, മത, വര്‍ഗ, സ്ത്രീ-പുരുഷ, സഭാ ഭേദമെന്യേ ആളുകള്‍ 1984 മുതല്‍ സുറിയാനി പഠിക്കുന്നു. ഇതിനോടകം ഏകദേശം 90 വാല്യങ്ങള്‍ ഗവേഷണപഠനങ്ങളായി സീരി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 25 വര്‍ഷംകൊണ്ടു ലോകത്തിലെ ഏറ്റവും പ്രശസ്ത സുറിയാനി പഠനകേന്ദ്രങ്ങളിലൊന്നായി സീരി വളര്‍ന്നിട്ടുണ്ട്.

ഈ വളര്‍ച്ചയില്‍ തെള്ളിയിലച്ചന്റെ നിസ്വാര്‍ഥസേവനങ്ങള്‍ വലുതാണ്. സീരിയും സ്വീഡനിലെ ടരവീീഹ ീള ഋറലമൈ യും സഹകരിച്ച് സുറിയാനി പഠന പ്രോത്സാഹനത്തിനായി 'ഫാ. ഇമ്മാനുവല്‍ തെള്ളി ഫൌണ്േടഷന്‍' സ്ഥാപിക്കുകയാണ്. സീരിയുടെ പ്രസിഡന്റായ തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഫൌണ്േടഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അസ്ലേത്താ ദ് ഹെന്ദോ (ഠവല ഇവമാുശീി ീള കിറശമ) എന്ന ബഹുമതി നവജീവപരിഷത്ത് എന്ന സംഘടന നല്‍കിവരുന്നു. തെള്ളിയിലച്ചന്റെ ആജീവനാന്ത സുറിയാനി ഭാഷാസേവനത്തെ ആദരിച്ചുകൊണ്ട് 'അസ്ലേത്താ ദ് ഹെന്ദോ' പുരസ്കാര സമര്‍പ്പണം നാളെ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നടത്തും. മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് (വികാരി ജനറാള്‍, പാലാ), റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.