ഉ​മ്മ​ൻ​ചാ​ണ്ടി​യെ ആ​ർ​ക്കും വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ല: അ​ഡ്വ. പി ​ജ​ർ​മി​യാ​സ്
Wednesday, July 17, 2024 6:44 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ആ​ർ​ക്കും വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി ​ജെ​ർ​മി​യാ​സ് പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സാ​ന്ത്വ​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഴി​ഞ്ഞ​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തി​രു​ന്ന​പ്പോ​ൾ കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.എ​ൻ ഷം​സീ​ർ ഉ​മ്മ​ൻ​ചാ​ണ്ടി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യെ ത​മ​സ്ക​രി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നു​തി​നു​ള്ള തെ​ളി​വാ​ണെ​ന്ന് ജെ​ർ​മി​യാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ക​സ​ന​ത്തി​നും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​മെ​ന്ന് ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.