പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി ക​ശു​വ​ണ്ടി കോ​ൺ​ഗ്ര​സി​ന്‍റെ തൊ​ഴി​ലാ​ളി സം​ഗ​മം
Sunday, August 25, 2024 6:21 AM IST
കൊ​ല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല ത​ക​ർ​ത്ത ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് -ഐ​എ​ൻ​ടി​യു​സി പ​ണി മു​ട​ക്കും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ട്ടി​പ്പോ​യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​ക്കു​ന്ന​തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പാ​ക്കേ​ജ് ന​ൽ​കു​ന്ന​തി​ല​ട​ക്കം ക​പ​ട വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. പ്ര​തി​സ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് ബോ​ണ​സ​ട​ക്കം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ൽ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്നും സു​രേ​ഷ് ആ​രോ​പി​ച്ചു.


യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​സ​വി​ൻ സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, കോ​ൺ​ഗ്ര​സ്‌ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​അം​ഗം ബി​ന്ദു കൃ​ഷ്ണ, പി. ​ഹ​രി​കു​മാ​ർ, എ​സ്.​സു​ഭാ​ഷ്, ഷാ​ജി നൂ​റ​നാ​ട്,

കോ​തേ​ത്ത് ഭാ​സു​ര​ൻ, വി​ജ​യ​രാ​ജ​ൻ പി​ള്ള, പി. ​പ്ര​തീ​ഷ് കു​മാ​ർ, വി​പി​ന​ച​ന്ദ്ര​ൻ, ഉ​ണ്ണി കൃ​ഷ്ണ​ൻ, മം​ഗ​ല​ത്ത് രാ​ഘ​വ​ൻ നാ​യ​ർ, മു​ൻ എം​എ​ൽ​എ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, നാ​വാ​യി​ക്കു​ളം ന​ട​രാ​ജ​ൻ, എം.​എം. താ​ഹ, ഹ​രി​ശ​ങ്ക​ർ, ബാ​ബു​ജി​പ​ട്ട​ത്ത​നം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.