ശാ​പ​മോ​ക്ഷം കാ​ത്ത് ത​ട്ടാ​ശേ​രി - കൊ​ച്ചാ​ളി​ക്കു​ന്ന് റോ​ഡ്
Sunday, August 25, 2024 6:21 AM IST
ച​വ​റ: ത​ട്ടാ​ശേ​രി വൈ​ങ്ങേ​ലി വ​ഴി കൊ​ച്ചാ​ളി​ക്കു​ന്ന് റോ​ഡാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ തോ​ട്ടി​നു​വ​ട​ക്ക്, പ​ഴ​ഞ്ഞി​ക്കാ​വ് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്ന് പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് പ​റ​യു​ന്നെ​ങ്കി​ലും എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.


ഓ​ട്ടോ​ക​ളും സ്കൂ​ൾ ബ​സു​ക​ളും ഇ​ത​ര വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. ഓ​ട്ടം വി​ളി​ച്ചാ​ൽ ഓ​ട്ടോ​പോ​ലും പോ​കാ​ത്ത സ്ഥി​തി​യാ​ണ്.​എ​ന്നാ​ൽ തീ​ര​ദേ​ശ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടെ​ങ്കി​ലും ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.