കുണ്ടറ: കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നൂപുരധ്വനി ആർട്സ് നടന്നു.
നടനും കാഥികനുമായ കെപിഎസി ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. തോമസ് ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ബീന വർഗീസ്, പിടിഎ പ്രസിഡന്റ് ഋഷസ് നാഥ്, ആർട്സ് കോഡിനേറ്റർ സിനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.