ആ​റു​മു​റി​ക്ക​ട ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, August 25, 2024 6:21 AM IST
കു​ണ്ട​റ: ആ​റ്മു​റി​ക്ക​ട സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ എ​ട്ട് നോ​മ്പ് പെ​രു​ന്നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 8.15ന് ​പെ​രു​ന്നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ക്‌​നാ​നാ​യ സ​ഭ റാ​ന്നി ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11 ന് ​കൊ​ടി​യേ​റ്റ്. മാ​ർ ഇ​വാ​നി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 8.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​റി​യാ​ക്കോ​സ് മാ​ർ ക്ലീ​മീ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

10 .30 ന് ​പൊ​തു​സ​മ്മേ​ള​നം. പ​ത്ത​നം​തി​ട്ട എ​സ്പി വി.​അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​റി​യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

ര​ണ്ടി​ന് രാ​വി​ലെ 8 .15 ന് ​തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​റ​ത്തി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. മൂ​ന്നി​ന് രാ​വി​ലെ 8 .15ന് ​മു​ൻ വി​കാ​രി​മാ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 10 .30 ന് ​ധ്യാ​നം. വൈ​കു​ന്നേ​രം ആ​റി​ന് മ ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.


നാ​ലി​ന് രാ​വി​ലെ 8 .15ന് ​ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് മി​ഖാ​യേ​ൽ റ​മ്പാ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് രാ​വി​ലെ 8:15ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് സ്തേ ​ഫാ​നോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​റി​ന് രാ​വി​ലെ 8 .15ന് ​ചേ​രു​ന്ന അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് റ​വ. പൗ​ലോ​സ് കാ​ളി​യ​മ്മേ​ൽ കോ​റെ​പ്പി​സ്കോ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഏ​ഴി​ന് രാ​വി​ലെ 8 .15 ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് റാ​സ.​തു​ട​ർ​ന്ന് ആ​കാ​ശ​ക്കാ​ഴ്ച​യും സ്നേ​ഹ വി​രു​ന്നും. എ​ട്ടി​ന് രാ​വി​ലെ 8.15 ന് ​ദ​യ​റാ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന .