തു​മ്പോ​ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു
Wednesday, July 17, 2024 6:44 AM IST
ഭാ​ര​തീ​പു​രം: തു​മ്പോ​ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് സ​ഹ​ദാ​യു​ടെ​യും മാ​താ​വ് യൂ​ലി​ത്തി​യു​ടെ​യും 98 ാം ഓ​ർ​മപെ​രു​ന്നാ​ൾ സ​മാ​പി​ച്ചു.​14 ന് ​വൈ​കുന്നേരം പ​ഴ​യേ​രൂ​ർ കു​രി​ശ​ടി​യി​ൽ നി​ന്നും ഫാ .​ജി​ബി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വാ​ല​യ​ത്തി​ലേ​ക്ക് നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

15 ന് ​രാ​വി​ലെ ഏഴിന് നടന്ന വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ഫാ. മാ​ത്യു എ​ബ്ര​ഹാം ത​ല​വൂ​ർ, ഫാ. ​കു​ര്യാ​ക്കോ​സ് ,തോ​മ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ര​ായി​രു​ന്നുവെന്ന് വി​കാ​രി ഫാ.​ഗീ​വ​ർ​ഗീസ് പ​ള്ളി​വാ​തു​ക്ക​ൽ, ഇ​ട​വ​ക ട്ര​സ്റ്റി പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി റോ​യ് തോ​മ​സ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ റെ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.