പ​ര​പ്പാ​ടി മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് നടത്തി
Wednesday, July 17, 2024 6:44 AM IST
ച​ണ്ണ​പ്പേ​ട്ട: പ​ര​പ്പാ​ടി മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ണ്ണ​പ്പേ​ട്ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ര​ക്ഷാ​ധികാ​രി ചാ​ർ​ളി കോ​ലോ​ത്ത് നി​ർ​വ​ഹി​ച്ചു. മാ​ർ​ച്ച്‌ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. തുടർന്ന് ധ​ർ​ണ റവ.സു​നീ​ത്ത് മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ചെ​യ​ർ​മാ​ൻ ബാ​ബു ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ല​യ​മ​ൺ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ, വൈസ് പ്ര​സി​ഡ​ന്‍റ് ജി. പ്ര​മോ​ദ്, വാ​ർ​ഡ് മെ​മ്പ​ർ ബി​നു സി. ചാ​ക്കോ, കോ​ൺ​ഗ്ര​സ്‌ അ​ല​യ​മ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.എം. സാ​ദി​ഖ്, ദി​ലീ​പ്, അ​സീം, വി​നോ​ദ് മേ​ട​പ്പു​റം, റവ.ജി​ജി മാ​ത്യു , പൊ​തു പ്ര​വ​ർ​ത്ത​കരായ കെ.ജി. സാ​ബു, സു​നി​ൽ ദ​ത്ത്, സ​ജീ​വ് പാ​ങ്ങ​ലും​കാ​ട്, റോ​യി ച​ണ്ണ​പ്പേ​ട്ട, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ആ​യ അ​ജി​ൽ ച​ന്ദ്ര​ൻ, ശ​ബ​രീ​ഷ്, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി. റോ​യി, സെ​ക്ര​ട്ട​റി ലി​ജോ ത​ട​ത്തി​ൽ എന്നിവർ പ്രസംഗിച്ചു.