ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ളാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു: ഡോ.​മ​റി​യാ ഉ​മ്മ​ൻ
Wednesday, July 17, 2024 6:44 AM IST
കൊ​ല്ലം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ളാ​യ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ ഡോ. ​മ​റി​യ ഉ​മ്മ​ൻ.

മ​ല​യാ​ളി​ക​ളും കേ​ര​ള​വും മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ പോ​ലും എ​ന്‍റെ പി​താ​വി​നെ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്ന് മ​ര​ണ​ശേ​ഷം ഞ​ങ്ങ​ടെ കു​ടും​ബ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടെ​ന്നും, വി​മാ​ന​ത്താ​വ​ള​വും മെ​ട്രോ​യും വിഴി​ഞ്ഞ​വു​മ​ട​ക്കം ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത് എ​ന്‍റെ പി​താ​വാ​യി​രു​ന്നു എ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ എ​വി​ടെ ചെ​ന്നാ​ലും ഞ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന സ്നേ​ഹം മ​റ​ക്കാ​നാ​കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​മ്മ​ൻ​ചാ​ണ്ടി ജ​ന​സ​മ്പ​ർ​ക്ക സ​മി​തി കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്‌​മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​റി​യ ഉ​മ്മ​ൻ.


ജി​ല്ല​യി​ലെ പ​ത്ര​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും വി​വി​ധ സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക-​സാ​ഹി​ത്യ-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ​യും ഉ​മ്മ​ൻ​ചാ​ണ്ടി സ്‌​മൃ​തി പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി ജ​ന​സ​മ്പ​ർ​ക്ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പ​രി​ശ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ.ജോ​സ​ഫ് മാ​ർ ദി​വാ​നി​യോ​സ് മെത്രോപ്പോലീത്ത, ഫാ.​ബി​നു തോ​മ​സ്, കെപിപിസി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. പി. ​ജെ​ർ​മി​യാ​സ്, ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ, അ​ഡ്വ. എം. ​ജി. ജ​യ​കൃ​ഷ്ണ​ൻ, ആ​ർ. പ്ര​കാ​ശ​ൻ പി​ള്ള, സാ​ബു ബെ​ന​ഡി​ക്ട്, പ്ര​ജീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് ക​ണ്ണ​ൻ, എം. ​നാ​സ​ർ, അ​ൽ​ഫോ​ൺ​സ് ഫി​ലി​പ്, കാ​ഞ്ഞാ​വി​ൽ അ​ജ​യ​കു​മാ​ർ, ച​ക്ര​ൻ കു​പ്പ​ണ, അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള, പാ​ല​യ്ക്ക​ൽ ഗോ​പ​ൻ, എ​സ്. ഷാ​ന​വാ​സ്, പി​ണ​യ്ക്ക​ൽ ഫൈ​സ്, വി​നോ​ദ് പേ​ര​യം, മി​ൽ​ട്ട​ൺ മു​ണ്ട​യ്ക്ക​ൽ, അ​ഡ്വ. ഉ​ളി​യ​ക്കോവി​ൽ രാ​ജേ​ഷ്, ഹ​മീ​ദ് മൈ​ലാ​പ്പൂ​ർ, രാ​ജീ​വ് സോ​മ​ൻ, ഗോ​പാ​ൽ​ജി എ​ന്നി​വ​ർ അ​നു സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.