സെ​ന്‍റ് ജോ​സ​ഫ് ഹോം​സ് നിർമിച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ആ​ശീർ​വാ​ദ​വും
Wednesday, July 17, 2024 6:44 AM IST
കു​ണ്ട​റ: കു​മ്പ​ളം വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ സെ​ന്‍റ്ജോ​സ​ഫ് ഹോം​സ് നി​ർ​മി​ച്ചു ന​ൽ​കി​യ എ​ട്ടാ​മ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ആ​ശി​ർ​വാ​ദ​വും ന​ട​ന്നു. കു​മ്പ​ളം ക​രി​ക്കു​ഴി നി​യോ​ൺ കോ​ട്ടേ​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങ് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി സ്മി​താ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ് താ​ക്കോ​ൽ കൈ​മാ​റി. ക​രി​ക്കു​ഴി ധ​ന്യ- സു​നി​ൽ​കു​മാ​ർ ദ​മ്പ​തി​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ വീ​ട് നി​ർ​മി​ച്ച ന​ൽ​കു​ന്ന​ത്. ​അ​മേ​രി​ക്ക​യി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ വ​ലി​യ​വി​ള ട്ര​സ്റ്റ് അം​ഗ​ം മാ​യ മൊ​ളി​ന​യെ യോ​ഗം അ​നു​മോ​ദി​ച്ചു.


ക​രി​ക്കു​ഴി കാ​ർ​മ​ൽ​ഗി​രി ഇ​ട​വ​ക വി​കാ​രി​ഫാ. ടോ​മി ക​മാ​ൻ​സ്, ഫാ. ​റോ​ബി​ൻ, ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ ലി​ല്ലി, ജെ​സി, മൈ​ക്കി​ൾ, സെ​ൻ ജോ​സ​ഫ് ഹോം​സ് അം​ഗ​ങ്ങ​ൾ, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.