പു​സ്ത​കം ​പ്ര​കാ​ശ​നം ചെയ്തു
Wednesday, July 17, 2024 6:44 AM IST
കൊല്ലം: ശി​വ​രാ​ജ​ന്‍ കോ​വി​ല​ഴി​ക​ത്തി​ന്‍റെ മൂ​ന്നാ​മ​ത് പു​സ്ത​കം പാ​ഠം പ​ത്ത് മു​റി​വു​ക​ള്‍ എ​ന്ന ക​വി​താ​സ​മാ​ഹാ​രം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി കൊ​ല്ലം പ്ര​സ്ക്ല​ബി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സാ​ഹി​ത്യ നി​രൂ​പ​ക​ന്‍ ഡോ. ​പ്ര​സ​ന്ന​രാ​ജ​ന്‍ പു​സ്ത​കം സ്വീ​ക​രി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ര​ളി​കൃ​ഷ്ണ​ന്‍ അ​ധ്യക്ഷ​നാ​യി​രു​ന്നു. ഡോ. ​സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് സ്മാ​ര​ക ത​ത്ത്വ​മ​സി ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ടി.​ജി.​വി​ജ​യ​കു​മാ​ര്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ ജ​ഗ​ദീ​ഷ് കോ​വ​ളം പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​ര​ന്‍ വി.​ടി.​കു​രീ​പ്പു​ഴ, കാ​ഥി​ക​നും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വി.​വി. ജോ​സ് ക​ല്ല​ട, പ്രഫ. ഗാ​യ​ത്രി വി​ജ​യ​ല​ക്ഷ്മി, ക​രു​ത​ല്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട​ന്‍, പി.​എ​സ്.​സി മു​ന്‍ അം​ഗം അ​ഡ്വ. ബേ​ബി​സ​ണ്‍, വ​യ​ല്‍​വാ​ര​ത്ത് ഷാ​ജി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

എം.​സ​ങ്ങി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ക​വി സ​മ്മേ​ള​നം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഗ​ത പ്ര​മോ​ദ്, ഷീ​ബ എം. ​ജോ​ണ്‍, പ്ര​മോ​ദ് ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ഷാ​ജി ഡെ​ന്നീ​സ്, ഷീ​ല ബൈ​ജു, ശ്രീ​കു​മാ​രി, സു​ജ ബി​ജു എ​ന്നി​വ​ര്‍ ക​വി​ത​ക​ൾ അവതരിപ്പിച്ചു.