അ​റി​വാ​ണ് സ​ങ്ക​ട നി​വ​ർ​ത്തി​ക്കു​ള്ള പ​രി​ഹാ​രം: സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ
Wednesday, July 17, 2024 6:44 AM IST
കൊ​ല്ലം: സ​ങ്ക​ട​നി​വ​ർ​ത്തി​യ്ക്കു​ള്ള പ​രി​ഹാ​രം അ​റി​വാ​ണെന്നും അ​റി​വ് ആ​ർ​ജി​യ്ക്കാ​ൻ ശ്ര​ദ്ധ​യു​ണ്ടാ​വ​ണമെന്നും സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ പ​റ​ഞ്ഞു.

ഉ​മ​യ​ന​ല്ലൂ​ർ ദു​ർ​ഗാപു​രി മാ​ട​ൻ കോ​വി​ലി​ൽ രാ​മാ​യ​ണ​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇന്ന് വൈ​കുന്നേരം അ​ഞ്ചി​ന് യ​ജ്ഞാ​ചാ​ര്യ​ന്‍ കി​ളി​മാ​നൂ​ര്‍ രാ​ജേ​ന്ദ്ര​ന്‍റെ പ്ര​ഭാ​ഷ​ണം, 21ന് ​വൈ​കുന്നേരം 6.30ന് ​പൗ​ര്‍​ണ​മി പൊ​ങ്ക​ല്‍, 28ന് ​വൈ​കുന്നേരം അ​ഞ്ചി​ന് ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ പ്ര​ഭാ​ഷ​ണം, ഓ​ഗ​സ്റ്റ് നാ​ലി​ന് വൈ​കുന്നേരം അ​ഞ്ചി​ന് എം.​എം ബ​ഷീ​റി​ന്‍റെ പ്ര​ഭാ​ഷ​ണം, 11ന് ​വൈ​കുന്നേരം അ​ഞ്ചി​ന് പി.​എ​സ് ഗോ​പ​കു​മാ​റി​ന്‍റെ പ്ര​ഭാ​ഷ​ണം, 15ന് ​രാ​മാ​യ​ണ​ പ്ര​ശ്‌​നോ​ത്ത​രി എ​ന്നി​വ​യും ന​ട​ക്കും.​ കൂ​ടാ​തെ പ്ര​ഭാ​ഷ​ണ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ഔ​ഷ​ധ ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.