കി​ഴ​ക്കേ തെ​രു​വ് സ്കൂ​ളി​ൽ നി​റ​കു​സു​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, July 15, 2024 6:52 AM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ല​യ​വും പ​രി​സ​ര​വും ഭം​ഗി​യാ​യും ശു​ചി​യാ​യും പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സ്കൗ​ട്ടി​ന്‍റേ​യും എ​ക്കോ ക്ല​ബി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ നി​റ കു​സു​മം പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സി​ന് കു​ട്ടി​ക​ൾ പൂ​ച്ചെ​ടി​ക​ൾ കൈ​മാ​റി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്നേ​ഹം, ന​ന്മ, പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്നീ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത് പ​റ​ഞ്ഞു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​ടി. ജോ​മി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ. സൈ​മ​ൺ, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഫാ. ​വി​ൽ​സ​ൺ ച​രു​വി​ള, കോ​ശി കെ. ​ബാ​ബു, സാ​ജ​ൻ ഫെ​ർ​ണ​ണ്ട​സ്, ജി​നു ജോ​ർ​ജ്, ഷി​ബി.​കെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.