ക​ഞ്ചാ​വ് സ​ഹി​തം പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Wednesday, August 28, 2024 5:15 AM IST
മ​ഞ്ചേ​രി: ക​ഞ്ചാ​വ് സ​ഹി​തം പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് കോ​ട​തി ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ടി കൂ​നേ​ല്‍ റി​ജു ജോ​ണി(36)​നെ​യാ​ണ് ജ​ഡ്ജ് എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സ​ത്തെ അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2019 ആ​ഗ​സ്റ്റ് 31ന് ​പെ​രു​മ്പ​ട​പ്പ് പോ​ലീ​സ് ചാ​ത്തോ​ത്ത​ല്‍​പ്പ​ടി എ​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ല്‍ നി​ന്നും പോ​ലീ​സ് 2.350 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.


സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ടി.​വി. പ്ര​ദീ​പാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പ​ട​പ്പ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ.​എം. ബി​ജു​വാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്ര​തി​യെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.