ക​രി​ക്കു​ഴി കാ​ർ​മ​ൽ ഗി​രി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, July 15, 2024 6:52 AM IST
കു​ണ്ട​റ: പേ​ര​യം ക​രി​ക്കു​ഴി കാ​ർ​മ​ൽ​ഗി​രി ദോ​വാ​ല​യ​ത്തി​ൽ ക​ർ​മ​ല മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​മി ക​മാ​ൻ​സ് കൊ​ടി​യേ​റ്റി. തി​രു​നാ​ൾ 21 ന് ​സ​മാ​പി​ക്കും.

പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​യി മു​സോ​ളി​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഇ​ന്നു മു​ത​ൽ 20 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഫാ. ​സ്റ്റീ​ഫ​ൻ സെ​ൽ​വാ​നോ​സ്, ഫാ. ​ഡൈ​ജു തോ​പ്പി​ൽ, ഫാ. ​സ​നു ഫ്രാ​ൻ​സി​സ്, ഫാ. ​ലൈ​ജു, ഫാ ​അ​ൽ​ഫോ​ൺ​സ് ലൂ​ഷ്യ​സ്, ഫാ ​മേ​രി ജോ​ൺ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​അ​ജി ഇ​ഗ്നേ​ഷ്യ​സ്, ഫാ. ​റൊ​സാ​രി​യോ, ഫാ. ​ലി​ജോ ജോ​സ്, ഫാ. ​ടെ​റി ത​ങ്ക​ച്ച​ൻ, ഫാ. ​വി​മ​ൽ കു​മാ​ർ, ഫാ. ​മേ​രി ജോ​ൺ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ളെ​യും മ​റ്റെ​ന്നാ​ളും ക​രി​ക്കു​ഴി ഇ​ട​വ​ക പാ​രീ​ഷ് ഹാ​ളി​ൽ മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ രാ​വി​ലെ 7 .30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ ന​ട​ക്കും. 16 ന് ​രാ​ത്രി 7. 30 മു​ത​ൽ. കാ​ർ​മ​ൽ ഫെ​സ്റ്റ്. 19 ന് ​രാ​ത്രി എ​ട്ടി​ന് നാ​ട​കം. ഇ​രു​പ​തി​ന് രാ​ത്രി 10-ന് ​മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ എ​ന്നി​വ ന​ട​ക്കും.


21 ന് ​രാ​വി​ലെ 9 .30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി. മോ​ൺ. ബൈ​ജു ജൂ​ലി​യാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലി​ബി​ൻ ദാ​സ്, ഫാ. ​ജോ​വി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും. സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.