സോ​ൾ ആ​ർ​ട്ട് ഫെ​സ്റ്റും പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ന്നു
Monday, July 15, 2024 6:52 AM IST
കൊ​ട്ടാ​ര​ക്ക​ര : സോ​ൾ ആ​ർ​ട്ട് കൊ​ല്ലം ജി​ല്ലാ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ളാ​ർ ഫെ​സ്റ്റും പു​ര​സ്കാ​ര വി​ത​ര​ണ​വും മ​ന്ത്രി കെ.​ എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

സോ​ൾ ആ​ർ​ട്ട് സ്കൂ​ൾ മി​ഷ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ നി​ർ​വ​ഹി​ച്ചു. ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ( സാ​ഹി​ത്യം), വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ( സം​ഗീ​തം), ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ (ക​ർ​മ​ശ്രേ​ഷ്ഠ ), ച​വ​റ കെ.​എ​സ് പി​ള്ള (സാ​ഹി​ത്യ സ​മ​ഗ്ര​സം​ഭാ​വ​ന), സി​സ്റ്റ​ർ റോ​സി​ലി​ൽ (ജീ​വ​കാ​രു​ണ്യം), പി.​എ​സ് . കൃ​ഷ്ണ​കു​മാ​ർ (അ​തി​ജീ​വ​നം) എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി കൈ​മാ​റി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​വി റ​ഫീ​ഖ് അ​ഹ​മ്മ​തും സം​ഗീ​ത വി​ഭാ​ഗ​ത്തി​ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔസേ​പ്പ​ച്ച​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സോ​ൾ ആ​ർ​ട്ട് ചെ​യ​ർ​മാ​ൻ പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മു​ര​ളി മോ​ഹ​ൻ ര​ചി​ച്ച "ഓ​ർ​മ​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​ൻ " എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​യ​ലാ​ർ മാ​ധ​വി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ടി.​പി. ശാ​സ്ത​മം​ഗ​ലം അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നി​ൽ ചേ​ർ​ത്ത​ല, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി​മോ​ൻ, എ​ഞ്ചു പി .​മാ​ത്യു അ​ഡ്വ. വേ​ണു​ഗോ​പാ​ൽ, ബെ​ന്നി ക​ക്കാ​ട്, അ​നു​രാ​ജ് മാ​റ​നാ​ട്, ജെ.​കെ. പ​റ​ശി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.