കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, August 28, 2024 4:40 AM IST
കൂ​ട​ര​ഞ്ഞി: കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കൂ​മ്പാ​റ മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന കൂ​ട​ര​ഞ്ഞി- കൂ​മ്പാ​റ റോ​ഡി​ൽ പു​ഷ്പ​ഗി​രി പ​ള്ളി​ക്കു സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്.

ചെ​മ്പു​കെ​ട്ടി​ക്ക​ൽ ഫ്രാ​ൻ​സി​സ് സാ​ല​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലെ നാ​ൽ​പ​തോ​ളം വാ​ഴ​ക​ളും മു​പ്പ​തോ​ളം മ​ര​ച്ചീ​നി​യു​മാ​ണ് കാ​ട്ടു​പ​ന്നി ന​ശി​ച്ച​ത്. ആ​റു മാ​സം പ്രാ​യ​മാ​യ വാ​ഴ​ക​ളും നാ​ലു​മാ​സം പ്രാ​യ​മാ​യ മ​ര​ച്ചീ​നി​യു​മാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. കൂ​ടാ​തെ മൂ​ന്ന് വ​ർ​ഷ​മാ​യ ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.


സം​ര​ക്ഷ​ണ വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം 25000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.