ച​ണ്ണ​പ്പേ​ട്ട​ മാ​ലി​ന്യ പ്ലാ​ന്‍റിനെതിരേ കോൺഗ്രസ് മാർച്ച് നടത്തി
Monday, July 15, 2024 6:44 AM IST
അ​ഞ്ച​ല്‍ : ച​ണ്ണ​പ്പേ​ട്ട​യി​ലെ പ​ര​പ്പാ​ടി​യി​ല്‍ മാ​ലി​ന്യ പ്ലാ​ന്‍റ്സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ം ചെ​റു​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ൺ​ഗ്ര​സ്അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​യോ​ഗ​വും മാ​ർ​ച്ചും ന​ട​ത്തി. കെ​പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം.​സാ​ദി​ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നേ​താ​ക്ക​ളാ​യ ചാ​ർ​ളി കോ​ല​ത്ത്, സു​നി​ൽ ദ​ത്ത്, സ​ജീ​നാ ഷി​ബു, ബി​നു സി.​ചാ​ക്കോ, ജേ​ക്ക​ബ് മാ​ത്യു, സ​ജി ഇ​ല്ലി​ക്ക​ൽ, അ​നി​ൽ​പൊ​യ്ക​വി​ള, ചാ​ക്കോ​ച്ച​ൻ പ​ച്ച​യി​ൽ, റോ​യി ച​ണ്ണ​പ്പേ​ട്ട, പ്ര​തീ​പ് പൂ​ക്ക​ട, എം.​എ​സ് മു​രു​ക​ൻ, ഷാ​ജു ഇ​രു​വേ​ലി​ക്ക​ൽ, അ​ജാ​സ് ച​ണ്ണ​പ്പേ​ട്ട, ആ​ർ.​രാ​ജേ​ഷ് കു​മാ​ർ, ശ​ബ​രീ​ഷ് ആ​ർ.​നാ​യ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു


അ​തേ​സ​മ​യം മാ​ലി​ന്യ പ്ലാ​ന്‍റ് വി​ഷ​യ​ത്തി​ല്‍ ര​ണ്ടാം ഘ​ട്ട സ​മ​രം പ്ര​ഖ്യാ​പി​ച്ച ആ​ക്ഷ​ന്‍ കൗ​ണ്‍​ സി​ല്‍ ഇ​ന്ന് ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് പു​റ​മേ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, പ​രി​സ്ഥിതി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ നി​രാ​ഹാ​രം ഉ​ള്‍​പ്പ​ടെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം.