പനി വ്യാ​പ​നം: അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എംപി കത്ത് നൽകി
Sunday, July 14, 2024 3:32 AM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ഡെ​ങ്കി​പ്പ​നി, എച്ച് 1 എൻ 1 എ​ന്നി​വ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എംപി ക​ത്ത് ന​ൽ​കി.

ഡെ​ങ്കി​പ്പ​നി​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും, രോ​ഗ​ബാ​ധി​ത​ർ​ക്കു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
നിലവിലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​ത​ലും പി​ന്തു​ണ​യും ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ​ർ​ക്കാ​രിന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും, ജി​ല്ല​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​വ ആ​യി​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആവശ്യപ്പെട്ടു.


ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​നാ​യി അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അദ്ദേഹം പ​റ​ഞ്ഞു.