കൂ​ടു​ത​ൽ ജ​ന്തു​ക്ഷേ​മ ക്ലി​നി​ക്കു​ക​ൾ തുടങ്ങും : ഡോ.​ പി.കെ.​ ഗോ​പ​ൻ
Sunday, July 14, 2024 3:32 AM IST
കൊ​ല്ലം : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ജ​ന്തു​ക്ഷേ​മ ക്ലി​നി​ക്കു​ക​ൾ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. ഗോ​പ​ൻ. കി​ഴ​ക്കേ​ക്ക​ല്ല​ട ക്ഷീ​ര സം​ഘ​ത്തി​ൽ ജ​ന്തു​ക്ഷേ​മ ക്ലി​നി​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​രു​ടെ ഉ​രു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ, ടോ​ണി​ക്കു​ക​ൾ, ധാ​തു​ല​വ​ണ മി​ശ്രി​ത​ങ്ങ​ൾ, ജീ​വ​ക​ങ്ങ​ൾ എ​ന്നി​വ ക്യാ​മ്പു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​യ ജ​ന്തു​ക്ഷേ​മ ക്ലി​നി​ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ഉ​പ്പൂ​ട് കി​ഴ​ക്കേ ക​ല്ല​ട, പെ​രി​നാ​ട് നാ​ന്തി​രി​ക്ക​ൽ, കൈ​ത​ക്കോ​ട്, മ​യ്യ​നാ​ട്, പാ​ണ്ടി​ത്തി​ട്ട, പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ആ​ദി​നാ​ട് ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ ജ​ന്തു​ക്ഷേ​മ ക്ലി​നി​ക്കു​ക​ളു​ണ്ട്. കാ​ലി​വ​ളം ഉ​ണ​ക്കി പോ​ഷ​ക​ങ്ങ​ൾ ചേ​ർ​ത്ത വ​ളം വി​ത​ര​ണം ചെ​യ്യു​ന്ന മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​നാ​യി. കി​ഴ​ക്കേ​ക്ക​ല്ല​ട ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ര​മേ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ബാ​ൾ​ഡ്വി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ​ദേ​വി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഡി. ഷൈ​ൻ കു​മാ​ർ, ഡോ. ​ബി. സോ​ജ, ഡോ. ​ശ്ര​ദ്ധ കൃ​ഷ്ണ​ൻ, പു​ഷ്പ​ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.