സ്ഥി​ര​മാ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം: മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, July 14, 2024 3:32 AM IST
കൊ​ട്ടി​യം:​ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി മു​ക്ക് വൈദ്യുതി ഓ​ഫീ​സി​ലേ​ക്ക് പ്രക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
മുന്നറിയിപ്പില്ലാതെ ലൈ​ൻ ക്ലീ​യ​റ​ൻ​സിന്‍റെ പേ​രി​ൽ കെ​എ​ഇ​ബി വൈ​ദ്യു​തി ലൈ​ൻ ഓ​ഫ്‌ ചെ​യ്യു​ന്ന​തി​നെ​തി​രേ​യാ​ണ് വ്യാ​പാ​രി​ക​ൾ സൂ​ച​ന സ​മ​രം ന​ട​ത്തി​യ​ത്.

ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വ​ച്ച് ഈ ​മാ​സം ഇ​തേവ​രെ മൂ​ന്നു ദി​വ​സം ട​ച്ച്‌ ക്ലിയ​റ​ൻ​സ് എ​ന്ന പേരിൽ വൈദ്യുതി മുടങ്ങി. ഫ്രീ​സ​റും ​ഫ്രി​ഡ്ജും മ​റ്റ്‌ ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ദി​വ​സം വൈദ്യുതി ഇ​ല്ലെ​ങ്കി​ൽ ആ​യി​ര ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു പോ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​രി മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഷാ​ന​വാ​സ്‌, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഫ​സ​ൽ ആ​ർ. കോ​യ, ഇ.​എ. ഖാ​ദ​ർ, എ​സ്. മാ​ഹീ​ൻ, സെ​ക്ര​ട്ട​റി മാ​രാ​യ അ​ൻ​സാ​ർ, കു​ല​ക്ക​ട ന​വാ​ബ് ,അ​ബാ​ബ അ​സീം ബ​ദ​ർ, പ​ള്ളി​മു​ക്ക് എ​ച്ച്. ന​ഹാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.