ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, July 8, 2024 6:16 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേയും ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റേയും ​അ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​വി​ള, പ​രി​ച്ചേ​രി, കൊ​ച്ചു​പ്ലാ​മൂ​ട്, ശി​ങ്കാ​ര​പ്പ​ള്ളി, മു​ട്ടം എ​ന്നീ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് യു​പി സ്കൂ​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ- ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

മെ​ഡി​ക്കൽ​ ക്യാ​മ്പ് കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. ലാ​ലി​ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​രേ​ഷ്, ശി​ങ്കാ​ര​പ്പ​ള്ളി വാ​ർ​ഡ് മെ​മ്പ​ർ മ​ല്ലി​ക, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​ജോ ജോ​സ്, ഫാ. ​ജോ​ബി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​മീ​ലി​യ,

ക​ല്ല​ട ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ രാ​ജി വി​ശ്വ​നാ​ഥ്, ഡോ. ​പ്ര​ജി​ത തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.​ ഫാ​ർ​മ​സി​സ്റ്റ് ആ​ര്യ നാ​രാ​യ​ണ​ൻ, അ​ജീ​ഷ്, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.