സഹകരണമേഖലയെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ നയം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1494788
Monday, January 13, 2025 1:32 AM IST
ചാലക്കുടി: സഹകരണ മേഖലയെ ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്രസര്ക്കിരിന്റേതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
മികച്ച സഹകാരിയായിരുന്ന എം.സി. ആന്റണി മാസ്റ്ററുടെ സ്മരണയ്ക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്് എം.കെ. കണ്ണന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖയിലെ നിക്ഷേപങ്ങള്‍ ദേശസാത്കൃത ബാങ്കുകളിലേക്കും സ്വകാര്യ ബാങ്കുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സനീഷ്കുമാര് ജോസഫ് എംഎല്‍എ അധ്യക്ഷനായി.
ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് വി.ഒ. പൈലപ്പന്, ഫാ. വര്‍ഗീസ് പാത്താടന്‍, സി.എ. തോമസ്, ടി.ജെ. പൗലോസ്, ഐ.എ. റപ്പായി, ജോസ് പൈനാടത്ത്, വി.സി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.