ക്രൈസ്റ്റ് കോളജില്‍ വിഭവവിനിമയ പരിപാടി സംഘടിപ്പിച്ചു
1494512
Sunday, January 12, 2025 12:58 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും, മാനന്തവാടി മേരിമാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം റിസോര്‍സ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു.
ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാര്‍ഥികള്‍ നയിച്ച എക്സല്‍ ഇഗ്നൈറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, അസിസ്റ്റന്റ് പ്രഫസര്‍ വിജി വിശ്വനാഥന് നയിച്ച കരിയര്‍ ഓറിയന്റേഷന്‍ പരിപാടി, കലാലയ സന്ദര്‍ശനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ മേരിമാത കോളജിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് ആശംസകള്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി കെ.കെ. പ്രിയങ്ക, അസിസ്റ്റന്റ് പ്രഫസര്‍മാരായ പി.എസ്. സൗമ്യ, തൗഫീഖ് അന്‍സാരി എന്നിവര്‍ പരിപാടിക്ക് നേതൃതം നല്കി.