ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം
1494778
Monday, January 13, 2025 1:32 AM IST
കുന്നംകുളം: മരത്തംകോട് ഫർണിച്ചർ നിർമാണശാലയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം. ഐഎഫ്എ ഷോപ്പിലേക്ക് ഫർണിച്ചറുകൾ നിർമിക്കുന്ന മരത്തംകോടുള്ള വർക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. വർക്ഷോപ്പിനോട് ചേർന്ന് മെറ്റീരിയലുകൾ സൂക്ഷിച്ചിരിക്കുന്ന പ്രത്യേകമുറിയിലാണ് തീ ആദ്യം കണ്ടത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിക്കാരായി ഉണ്ടായിരുന്നത്. ചെറിയൊരുഭാഗത്ത് മാത്രമാണ് തീപിടിത്തമുണ്ടായത്. ഫർണിച്ചർ ഉണ്ടാക്കുന്നതിനായി കൊണ്ടുവന്ന ചെറിയ മരക്കഷ്ണങ്ങളിലേക്കാണ് തീ പടർന്നത്. കുന്നംകുളത്തുനിന്നു ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.
മൂന്നുലക്ഷത്തോളംരൂപയുടെ നഷ്ടം കണക്കാക്കുന്നു.