ഗൃഹനാഥൻ പാറമടയിൽ മുങ്ങിമരിച്ചു
1494696
Sunday, January 12, 2025 11:12 PM IST
മാള: കുഴിക്കാട്ടുശേരിയിൽ പാറമടയിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു. കൊറ്റനെല്ലൂർ നാട്ടേക്കാടൻ ജോഷി(53) യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം. ലൈറ്റ് ആൻഡ് സൗണ്ട് രംഗത്ത് പ്രവർത്തിക്കുന്ന ജോഷി ജോലികൾ കഴിഞ്ഞ ശേഷം പാറമടയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം കാർ ഇതേ പാറമടയിലേക്ക് റോഡിന്റെ കൈവരികൾ തകർന്നുവീണ് മൂന്നു പേർ മുങ്ങിമരിച്ചിരുന്നു. അതിന്റെ വാർഷിക ദിനത്തിന്റെ തലേന്നാണ് ഈ സംഭവം.
മാളയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്കൂബ ഡൈവിംഗ് സംഘവുമെത്തിയിരുന്നു. ഇവരാണ് ജോഷിയുടെ മൃതദേഹം പാറമടയിൽ നിന്ന് കയറ്റിയത്. ഭാര്യ: ജിൽസി. മക്കൾ: എൽജോ, എൽന.