ഉർദു ടീച്ചേഴ്സ് സമ്മേളനം: വാഹന പ്രചാരണ ജാഥ നടത്തി
1494505
Sunday, January 12, 2025 12:58 AM IST
തൃശൂർ: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണാർഥം ജില്ലയിൽ നടന്ന വാഹന പ്രചാരണ ജാഥ കോർപറേഷൻ ഓഫീസ് പരിസരത്തു കെയുടിഎ സംസ്ഥാന പ്രസിഡന്റ് കെ.പി. ഷംസുദീൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.പി. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ നേതാക്കളായ ടി. അബ്ദുറഷീദ്, സലാം മലയമ്മ, സത്താർ അരയങ്കോട്, ജിജി തൃശൂർ, പി.എ. ജാബിർ, എം.എ. ദിൽഷാദ്, സി. അബ്ദു റസാഖ്, എം.പി. ശിഹാബുദ്ദീൻ, എ.ജി. ഗാർഡിന, വിൻസി തൃശൂർ, ഷാഹിന, എൻ.എം. അമീർ, അസീസ് ചാവക്കാട് എന്നിവർ പ്രസംഗിച്ചു. ഇന്നുമുതൽ തൃശൂർ ടൗണ്‍ ഹാളിലാണ് സമ്മേളനം.