ഹാർമണി ഫെസ്റ്റ് മതസൗഹാർദസമ്മേളനം സംഘടിപ്പിച്ചു
1494510
Sunday, January 12, 2025 12:58 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മാർതോമ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ തീർഥ, കെ. റിയാസ് മൗലവി അൽ ഹസനി, ഫാ.ഡോ. വിൻസെന്റ് കുണ്ടുകുളം എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രാദേശിക നാടക കലാകാരൻമാരെ സമ്മേളനത്തിൽ ആദരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ ലൈല സേവ്യർ, ഫാ. ഡേവി കാവുങ്ങൽ എന്നിവർ ആശംസകൾ നേർന്നു.
ഫാ.സണ്ണി പുന്നേലിപ്പറമ്പിൽ സ്വാഗതവും കെ.എ. സ്റ്റാൻലി നന്ദിയും പറഞ്ഞു.