സി.എം. ജോർജ് അനുസ്മരണം
1494499
Sunday, January 12, 2025 12:58 AM IST
തൃശൂർ: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡന്റ് സി.എം. ജോർജ് അനുസ്മരണപ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി നിർവഹിച്ചു. വ്യാപാരഭവനിൽ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ട്രഷറർ ദേവരാജൻ, സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുൾ ഹമീദ്, തോമസ് കുട്ടി, പി.സി. ജേക്കബ്, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, കെ. ബാപ്പു ഹാജി, ധനീഷ് ചന്ദ്രൻ, സബീൽ രാജ്, വൈ. വിജയൻ, എ.ജെ. റിയാസ്, സലിം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു.
ചേംബർ ഓഫ് കോമേഴ്സ്
തൃശൂർ: ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡന്റുമായിരുന്ന സി.എം. ജോർജിന്റെ അനുസ്മരണദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ചേംബർ ബിൽഡിംഗിനു മുൻപിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതിമണ്ഡപത്തിൽ ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില പുഷ്പാർച്ചന നടത്തി. വൈകീട്ടു നടന്ന അനുസ്മരണയോഗത്തിൽ ചേംബർ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ടി.എസ്. പട്ടാഭിരാമൻ അനുസ്മരണപ്രഭാഷണം നടത്തി. സജീവ് മഞ്ഞില അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സെക്രട്ടറി സോളി തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ്, ട്രഷറർ ഷൈൻ തറയിൽ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരൻ, ടോജോ മാത്യു, ടി.പി. സീതാരാമൻ, അനുസ്മരണദിന കണ്വീനർ റെജി വർഗീസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി പ്ലാറ്റിനം ജൂബിലിയുടെ ഓർമയ്ക്കായി പ്ലാറ്റിനം മൈൽസ്റ്റോണും സ്ഥാപിച്ചു.
ചാവക്കാട് മർച്ചന്റ്സ് അസോ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവ് സി.എം. ജോർജ് അനുസ്മരണം ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. താലൂക്ക് ഓഫിസ് പരിസരത്ത് സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെവി വിഇഎസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.
സിഎംഎ സെക്രട്ടറി പി.എം. അബ്ദുൽ ജാഫർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. എസ്. അക്ബർ, എ.എസ്. രാജൻ, ഇ.എ. ഷിബു, വനിത സെക്രട്ടറി റസിയ ഷാഹുൽ, രതി രാജൻ എന്നിവർ പ്രസംഗിച്ചു.
പുന്നയൂർക്കുളം മർച്ചന്റ്സ് അസോ.
പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സി.എം. ജോർജ് അനുസ്മരണം ആൽത്തറ സെന്ററിൽ നടത്തി. ജനറൽ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദൻ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. പ്രകാശൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി മെമ്പർ എം.വി. ജോസ്, സെക്രട്ടറി, എ. മുഹമ്മദാലി, അരവിന്ദൻ, ശ്രീനിവാസൻ, ബാബു, സന്തോഷ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു.