എടത്തിരുത്തി സെന്റ് ആൻസ് സ്കൂൾ വാർഷികം
1494511
Sunday, January 12, 2025 12:58 AM IST
കയ്പമംഗലം: എടത്തിരുത്തി സെന്റ് ആൻസ് വിദ്യാലയത്തിൽ വാർഷിക ആഘോഷവും, വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു ഉദ്ഘാടനം ചെയ്തു. സിഎംസി ഉദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ സിഎംസി അധ്യക്ഷതവഹിച്ചു.
എടത്തിരുത്തി കർമലനാഥാ ഫൊറോന പള്ളി വികാരി ഡോ. പോളി പടയാട്ടി യാത്രയയപ്പ് സന്ദേശം നൽകി. ഫാ. ജോൺ ഫ്രാൻസിസ് എളങ്കുന്നപ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്് ജോമോൻ വലിയവീട്ടിൽ വിരമിക്കുന്ന അധ്യാപകർക്ക് സ്നേഹോപഹാരം നൽകി. യുപി വിഭാഗം പിടിഎ പ്രസിഡന്റ്് സിജോ ആലപ്പാട്ട് എൻഡോവ്മെന്റ്് വിതരണം ചെയ്തു.
അധ്യാപക പ്രതിനിധി ലയ ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, വാർഡ് മെമ്പർ എം.എസ്. നിഖിൽ, ഹൈസ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ലിസ്ജോ, സെന്റ്് ആൻസ് യുപി സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ സി.എം. റെമി, അധ്യാപക പ്രതിനിധി ഹെറിൻ പൗലോസ്, വിദ്യാർഥി പ്രതിനിധി ജൂലിയോ ജോജോ, വി.എസ്. നേഹ നസ്റിൻ എന്നിവർ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ സിഎംസി ഉദയ പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മരിയറ്റ് വിതരണം ചെയ്തു.
സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക സിസ്റ്റർ സൂസി, ഹൈസ്കൂൾ രസതന്ത്രം അധ്യാപിക എലിസബത്ത് ഫ്രാൻസിസും മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.