എങ്കക്കാട് സ്വദേശി ദുബായിൽ മരിച്ചു
1494455
Saturday, January 11, 2025 11:13 PM IST
വടക്കാഞ്ചേരി: എങ്കക്കാട് പവർ ഹൗസിനു സമീപം ആലങ്ങാട്ട് വീട്ടിൽ മാധവൻ - രാധ ദമ്പതികളുടെ മകൻ രതീഷ് (41) ദുബായിൽ മരിച്ചു. പതിനഞ്ചു വർഷത്തിലധികമായി ദുബായിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരി: മനീഷ.