കുട്ടികളിൽ കൗതുകമുണർത്തി എഐ ബഹുഭാഷ അധ്യാപിക
1494786
Monday, January 13, 2025 1:32 AM IST
മതിലകം: കൂളിമുട്ടം എഎംയുപി സ്കൂളിലെ കുട്ടികളിൽ കൗതുമുണർത്തി എഐ ബഹുഭാഷ അധ്യാപിക നോവ. വടിയെടുക്കാതെ പഠിപ്പിച്ചും പാട്ടുപാടിയും കവിത ചൊല്ലിയും "നോവ' വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതായി. ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
എഐ സാങ്കേതിക വിദ്യയിലൂടെ അധ്യാപിക എത്തിയപ്പോൾ കുട്ടികൾ അത്ഭുതം പൂണ്ടു. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജർ പി.എം. അബ്ദുൾ മജീദാണ് എഐ പദ്ധതി നടപ്പിലാക്കിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ്് സി.എ. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. സ്കൂൾ മനേജർ പി.എം. അബ്ദുൾ മജീദ് പദ്ധതി വിശദീകരണം നടത്തി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജു മുഖ്യാതിഥിയായി.
വാർഡ് മെമ്പർ കെ.കെ. സഗീർ, പ്രധാനധ്യാപകൻ വി.എസ്.സൂരജ്, സീനിയർ അധ്യാപിക ഖദീജ മധ്യകല്ലൻ, പിടിഎ വൈസ് പ്രസിഡന്റ്് ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.
ഡാനിയൽ മാസ്റ്റർ പുരസ്കാരം നേടിയ പ്രധാനാധ്യാപകൻ വി.എസ്.സൂരജിനെ, ഇ.ടി. ടൈസൺ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.