വിനോദസഞ്ചാരികളുടെ കാർ ആക്രമിച്ച് കബാലി
1494774
Monday, January 13, 2025 1:32 AM IST
അതിരപ്പിള്ളി: ആനമല റോഡിൽ അന്പലപ്പാറ പെൻസ്റ്റോക്കിനു സമീപം വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന ആക്രമണം.
പിറവത്തുനിന്നു മലക്കപ്പാറയിലേക്കുപോയ കാറിനുനേരെയാണ് കബാലിയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 7.30നാണ് സംഭവം. സഞ്ചാരികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ ബോണറ്റിന്റെ ഭാഗം തകർന്നു. കാട്ടാനയെ കണ്മുന്നിൽകണ്ടു ഭയന്നെങ്കിലും കാറുമായി ഇവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞു മലക്കപ്പാറ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റോഡിൽ നിറയെ സഞ്ചാരികളുടെ വാഹനങ്ങളുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.