ജൂബിലി നഴ്സിംഗ് കോളജിൽ ശില്പശാല
1494781
Monday, January 13, 2025 1:32 AM IST
തൃശൂർ: ജൂബിലി നഴ്സിംഗ് കോളജിൽ നാക് ആൻഡ് റിഫോംസ് 2024 ബൈനറി അക്രഡിറ്റേഷൻ ഫ്രെയിം വർക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാല ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, വൈസ് പ്രിൻസി പ്പൽ സിസ്റ്റർ ഡോ. ട്രീസ ആന്റോ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സണ്‍ ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. ഹാരി ക്ലീറ്റസ് പുതിയ നാക് അക്രഡിറ്റേഷൻ പ്രക്രിയയെക്കുറിച്ച് ക്ലാസ് നയിച്ചു.