ചേർപ്പ്: അ​ഭി​ഷേ​ക​ജ്വാ​ല ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ന്ത​മാ​യി ഭ​വ​നം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ഭി​ഷേ​ക​ജ്വാ​ല ഹോം​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​പ്പ് ലൂ​ർ​ദ് മാ​താ സ്‌​കൂ​ളി​ന് സ​മീ​പം നി​ർ​മി​ച്ച ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് ചേ​ർ​പ്പ് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത് നി​ർ​വ​ഹി​ച്ചു.

ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ഷ ക​ള്ളി​യ​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​ഷേ​ക​ജ്വാ​ല ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ത്മീ​യ പി​താ​വും കു​റു​മാ​ൽ ഗാ​ഗു​ൽ​ത്താ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ബെ​ന്നി പീ​റ്റ​ർ വെ​ട്ടി​ക്ക​നാ​ക്കു​ടി ഒ​എ​ഫ്‌​എം ക​പ്പൂ​ച്ചി​ൻ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ സി​നി പ്ര​ദീ​പ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ഭി​ഷേ​ക​ജ്വാ​ല ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്് രാ​ജ​ൻ കാ​ൽ​വ​രി, സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ്, ട്ര​ഷ​റ​ർ സ​ണ്ണി വ​ട​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.