സെന്റ് ജോൺസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാർഷികം
1494005
Friday, January 10, 2025 1:35 AM IST
പറപ്പൂർ: സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 101-ാം വാര്‍ഷികവും വിരമിക്കുന്ന പ്രധാന അധ്യാപകന് പി.വി. ജോസഫിന് യാത്രയയപ്പും ആഘോഷിച്ചു. തോളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനംചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. സെബി പുത്തൂര്‍ അധ്യക്ഷതവഹിച്ചു. ഫോട്ടോ അനാച്ഛാദനം അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോയ് അടമ്പുകുളം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡെന്‍സി ജോണ്‍, വിരമിക്കുന്ന പ്രധാനാധ്യപകന് പി.വി. ജോസഫ്, പിടിഎ പ്രസിഡന്റ് പി.ടി. ജോസഫ്, ജനറല്‍ കണ്‍വീനര്‍ ജോസ് വി. വെള്ളറ, വാർഡ് മെമ്പർ ഷീന വിൽസൺ ചടങ്ങിൽ സംബന്ധിച്ചു.