കാട്ടൂര്‍ മണ്ണൂക്കാട് ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി
1494515
Sunday, January 12, 2025 12:58 AM IST
കാട്ടൂര്‍: കാട്ടൂര്‍ മണ്ണൂക്കാട് അവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രൂപത വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 18, 19 തിയതികളിലാണ് തിരുനാള്‍.
17ന് വൈകീട്ട് ആറിന് ഫാ. ഷെറന്‍സ് ഇളംതുരുത്തി ഇലുമിനേഷന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. അമ്പ് എഴുന്നള്ളിപ്പ് ദിനമായ 18ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. തിരുകര്‍മങ്ങള്‍ക്ക് ഫാ. ജോജു കോക്കാട്ട് മുഖ്യകാര്‍മികനായിരിക്കും. രാത്രി പത്തിന് വിവിധ അമ്പ് സമുദായങ്ങളുടെ ആഘോഷമായ അമ്പ് പ്രദക്ഷിണം പള്ളി അങ്കണത്തില്‍ എത്തിച്ചേരും.
തിരുനാള്‍ ദിനമായ 19ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, പ്രസുദേന്തിവാഴ്ച, സന്ദേശം തുടങ്ങിയവക്ക് ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് ദിവ്യബലി തുടര്‍ന്ന് പ്രദക്ഷിണം. 20ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിന്റോ വേരംപിലാവ്, കൈക്കാരന്മാരായ മാര്ട്ടിന് ലോന ചിറ്റിലപ്പിള്ളി, ആഗ്നല്‍ കൊമ്പന്, ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.