ദേവാലയങ്ങളിൽ തിരുനാൾ
1494500
Sunday, January 12, 2025 12:58 AM IST
മറ്റം സെന്റ് തോമസ്
മറ്റം: സെന്റ് തോമസ് ഫൊറോന പള്ളി തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6, 7.30 ഉച്ചതിരിഞ്ഞ് 5.30 നും വിശുദ്ധ കുർബാന. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. രാജു അക്കര മുഖ്യകാർമികനാകും. ഫാ. ലിജോ ബ്രഹ്മകുളം തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
രാത്രി 11 ന് കുടുംബക്കൂട്ടായ്മകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് സമാപനം. തിരുനാളാഘോഷങ്ങൾക്ക് വികാരി റവ.ഡോ. ഷാജു ഊക്കൻ, അസി. വികാരി ഫാ. ജോയൽ ചിറമ്മൽ, ട്രസ്റ്റിമാരായ പി.എ. സ്റ്റീഫൻ, ജോൺസൺ കാക്കശേരി, സി.കെ. ജോയ്, ജോൺസൺ സി. തോമസ് എന്നിവർ നേതൃത്വം നൽകും.
ചേർപ്പ് സെന്റ് ആന്റണീസ്
ചേർപ്പ്: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ 18 മുതൽ 22വരെ ആഘോ ഷിക്കും. 18 ന് വൈകീട്ട് ആറിന് ലദീഞ്ഞ്, 7.30 ന് ദീപാലങ്കാരം സ്വിച്ചോൺ ചേർപ്പ് എസ്ഐ കെ.ഒ. പ്രദീപ് നിർവഹിക്കും.
19 ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, കുർബാന, പ്രസുദേന്തിവാഴ്ച, അമ്പ്, വള വെഞ്ചരിപ്പ് എന്നീ തിരുക്കർമങ്ങൾക്ക് ഫാ. മാത്യു വെട്ടത്ത്, ഫാ. ഡെന്നി താണിക്കൽ, ഫാ. ചാക്കോ ചിറമ്മൽ എന്നിവർ മുഖ്യകാർമികരാകും. വൈകീട്ട് 5.30 ന് രൂപം എഴുന്നള്ളിപ്പ്, 11ന് അമ്പ്, വള സമാപനം.
20ന് രാവിലെ തിരുനാൾ പാട്ടുകുർബാന, തിരുനാൾ സന്ദേശം നൽകൽ, വൈകീട്ട് 3.30 ന് ഇടവകയിലെ വൈദികരുടെ കുർബാന, തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം. 21ന് വൈകീട്ട് ആറിന് ഇടവകദിനം. വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ. 22 ന് വൈകീട്ട് ആറിന് വിശുദ്ധ കുർബാന, ഏഴിന് ഗാനമേള. പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത്, കൈക്കാരൻമാരായ ബിജു, കെ.ആർ. പിയൂസ്, എം.ഡി. ദിലീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തലക്കോട്ടുകര സെന്റ്
ഫ്രാൻസിസ് സേവ്യർ
തലക്കോട്ടുക്കര: തലക്കോട്ടുകര വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശു ദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. തോ മസ് ചൂണ്ടൽ കൊടിയേറ്റി.
17 മുതൽ 20 വരെയാണ് തിരുനാൾ ആഘോഷം. വികാരി ഫാ. ഷിന്റോ പാറയിൽ, ജനറൽ കൺവീനർ ഗ്രേഷ്യസ് ഫ്രാൻസി സ്, കൈക്കാരൻമാരായ പോളി ലാസർ, റിന്റോ ജോണി, ലെനിൻ ലൂയിസ് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.
കുണ്ടന്നൂർ കർമലമാത
എരുമപ്പെട്ടി: കുണ്ടന്നൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ കൊടിയേറി.
അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് കുത്തൂർ തിരുനാൾ കൊടിയേറ്റകർമം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രസുദേന്തി വാഴ്ച, കാഴച്ച സമർപ്പണം എന്നിവ നടന്നു. ജനുവരി 19, 20,21 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അമ്പ് തിരുനാൾ ആഘോ ഷിക്കുന്നത്.
ഇടവക വികാരി ഫാ. സെബി കവലക്കാട്ട്, കൈക്കാരന്മാരായ ജോസഫ് ചിറമൽ റിജി ചെറുവത്തൂർ, ജോൺസൻ മേക്കാട്ടുക്കുളം, തിരുനാൾ ജനറൽ കൺവീനർ റാഫി മേക്കിട്ടുകുളം എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.