പുല്ലാനിക്കാട്- മംഗലം- പുന്നംപറമ്പ് ബിഎംബിസി റോഡ് നിർമാണോദ്ഘാടനം
1494780
Monday, January 13, 2025 1:32 AM IST
വടക്കാഞ്ചേരി: പുല്ലാനിക്കാട് - മംഗലം - പുന്നംപറമ്പ് ബിഎംബിസി റോഡ് നിർമാണോദ്ഘാട നം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
വടക്കാഞ്ചേരി - തെക്കുംകര ഗ്രാമപഞ്ചായത്തി നെയും വടക്കാഞ്ചേരി നഗരസഭയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് റോഡ് ബിഎംബിസി നിലവാരത്തി ലേക്ക് ഉയർത്തുന്ന പ്രവൃത്തികളുടെനിർമാണോദ്ഘാടനം പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. മംഗലം സാഫല്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി അധ്യ ക്ഷതവഹിച്ചു. എ.സി. മൊയ്തീൻ എംഎൽഎ വിശിഷ്ടാതിഥിയായി.
നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി.വി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇ. ഉമാലക്ഷ്മി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ സ്വപ്ന ശശി, ജനപ്രതിനിധികളായ ലില്ലി വിൽസൺ, എസ്എഎ ആസാദ്, നബീസ നാസറലി, വി.എസ്. ഷാജു, സി. സുരേഷ്, കെ. രാമചന്ദ്രൻ എന്നിവരും രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഡി. ബാഹുലേയന് മാസ്റ്റർ, സെലക്ട് മുഹമ്മദ്, വി.സി. ജോസഫ് മാസ്റ്റർ, നിത്യാ സാഗർ എന്നിവരും വ്യാപാരി പ്രതിനിധികളായ അജിത്കുമാർ മല്ലയ്യ, എൻ.ജി. സന്തോഷ് ബാബു, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ പി.എൻ. വിനീത് എന്നിവർ പ്രസംഗിച്ചു.