വെട്ടുകാട് അങ്കണവാടി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു
1494783
Monday, January 13, 2025 1:32 AM IST
കേച്ചേരി: തൃശൂർ ജില്ല പഞ്ചായത്തും ചൂണ്ടൽ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച ആലത്തിയൂർ നാരായണൻ നമ്പി സ്മാരകമായ 16 ാം വാർഡ് വെട്ടുകാട് അങ്കണവാടി കേരളത്തിന്റെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആലത്തിയൂർ ശ്രീദേവി അന്തർജനം സൗജന്യമായി അനുവദിച്ച മൂന്നു സെന്റ് ഭൂമിയിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ഗ്രാമീണ പദ്ധതിയുമായി സംയോജിപ്പിച്ച് എട്ടുലക്ഷം രൂപയും തൃശൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഏഴുലക്ഷം രൂപയുംകൂടി 15 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമിച്ചിരിക്കുന്നത്.
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ് വി.എസ്. പ്രിൻസ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.വി. വല്ലഭൻ, വൈസ് പ്രസിഡന്റ് പി.ടി. ജോസ്, അങ്കണവാടിക്ക് സ്ഥലം വിട്ടുതന്ന ശ്രീദേവി അന്തർജനം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ എൻ.എസ്. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.